പോപ് ഗായകന്‍ പ്രിന്‍സ് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് (57) അന്തരിച്ചു. വ്യാഴാഴ്ച രാത്രി യുഎസിലെ മിനിയപൊളിസിനു സമീപമുള്ള വീട്ടില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പോലിസ് അറിയിച്ചു. നൂതനമായ ശൈലികള്‍ ആവിഷ്‌കരിച്ചിരുന്ന പോപ് ഗായകന്‍ എന്ന നിലയിലാണ് പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ എന്ന പ്രിന്‍സ് പ്രശസ്തനായത്. പോപ് സംഗീതത്തിനു പുറമെ ഫങ്ക്, റോക്ക്, റിഥം ആന്റ് ബ്ലൂസ്, റോക്ക്, ന്യൂ വേവ് ശൈലികളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. 1958 ജൂണ്‍ ഏഴിന് മിനിയപൊളിസിലായിരുന്നു പ്രിന്‍സ് ജനിച്ചത്. 1978ല്‍ പുറത്തിറങ്ങിയ ഫോര്‍ യൂ ആയിരുന്നു ആദ്യ സംഗീത ആല്‍ബം. 1979ല്‍ പുറത്തിറങ്ങിയ പ്രിന്‍സ് എന്ന ആല്‍ബത്തിലെ വൈ യൂ വാന്ന ട്രീറ്റ് മീ സോ ബാഡ്, ഐ വാന്ന ബീ യുവര്‍ ലവര്‍ എന്നീ ഗാനങ്ങള്‍ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. സൈന്‍ ഓഫ് ദ ടൈംസ്, ഗ്രാഫിറ്റി ബ്രിഡ്ജ്', ദ ബ്ലാക്ക് ആല്‍ബം തുടങ്ങിയവയാണ് മറ്റു പ്രധാന സംഗീത ആല്‍ബങ്ങള്‍.
Next Story

RELATED STORIES

Share it