പോപുലര്‍ ഫ്രണ്ട് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കി

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കുന്ന വിദ്യാഭ്യാസ ലോണ്‍ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടാനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം നിര്‍വഹിച്ചു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി കെ അബ്ദുല്‍ ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ നിസാര്‍ അഹ്മദ്, നാസര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുന്നാസര്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ജമീല ടീച്ചര്‍ സംബന്ധിച്ചു. ഡ്രീമിങ് ബിഗ് എന്ന വിഷയത്തില്‍ ആക്‌സസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ വഹാബ് ക്ലാസെടുത്തു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
ഇന്ന് എടരിക്കോട് കോ- ഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കുന്ന മലപ്പുറം മേഖലാ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി നിര്‍വഹിക്കും.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ സത്താര്‍ അധ്യക്ഷത വഹിക്കും. അക്‌സസ് ട്രെയിനര്‍ ഡോ. അനസ് നിലമ്പൂര്‍ ക്ലാസെടുക്കും. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുക. 2010ല്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ആരംഭിച്ച പദ്ധതിയില്‍ ഈ വര്‍ഷം സംസ്ഥാനത്ത് 472 വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it