Alappuzha local

പോപുലര്‍ ഫ്രണ്ട് വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു



മണ്ണഞ്ചേരി:ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് ഈമാസം ഏഴിന് തിരുവനന്തപുരത്ത് നടത്തുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ ജില്ലാകമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. സക്കറിയ ബസാറില്‍ നിന്നാരംഭിച്ച ജാഥ ജില്ലാപ്രസിഡന്റ് എം എസ് നവാസ് നൈന ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസിന് കുട പിടിക്കുന്ന സമീപനമാണ്  മതേതര കക്ഷികള്‍ എന്ന് അവകാശപ്പെടുന്ന സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവര്‍ത്തിച്ചു പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ മുസ്്‌ലിംകളെ തീവ്രവാദികളും ഭീകരവാദികളും ആക്കി ചിത്രീകരിക്കാന്‍ മാധ്യമങ്ങളും മല്‍സരിക്കുകയാണ്. ഹാദിയ വിഷയത്തില്‍ പോപുലര്‍ ഫ്രണ്ട് ഇരകള്‍ക്ക് ഒപ്പം നിന്നപ്പോഴാണ് നിരോധന                        മെന്ന ഉമ്മാക്കി  കാട്ടി  ഭയപ്പെടുത്താന്‍  നോക്കുന്നു.  ഇത്തരം ഭീഷണികള്‍ കൊണ്ടൊന്നും പേടിക്കുന്നവരല്ല പോപുലര്‍ ഫ്രണ്ട് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം സാലിം അധ്യക്ഷത വഹിച്ചു. പുലയന്‍വഴി, മക്കിടുഷാ, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, കൈചൂണ്ടിമുക്ക്, തെക്കനാരൃാട് പള്ളിമുക്ക്, അമ്പനാകുളങ്ങര, കലവൂര്‍, മുഹമ്മ, പൊന്നാട് വഴി മണ്ണഞ്ചേരിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അതിജീവന കലാ കേന്ദ്രത്തിന്റെ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന നാടകവും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it