kasaragod local

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിന് വിപുലമായ ഒരുക്കം

നീലേശ്വരം: 17 ന് കാസര്‍കോട് നടക്കുന്ന പോപുലര്‍ ഫ്രണ്ട് മേഖലാ യൂനിറ്റി മാര്‍ച്ച് വിജയിപ്പിക്കുവാന്‍ നാടെങ്ങും തകൃതിയായ ഒരുക്കങ്ങള്‍. നീലേശ്വരം മേഖലാ യൂനിറ്റി മാര്‍ച്ച്  സ്വാഗത സംഘം രൂപീകരണ യോഗം എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറി അഹമ്മദ് ഹസന്‍,  അര്‍ഷാദ്, എം വി ഷൗക്കത്തലി സംസാരിച്ചു.  ഭാരവാഹികള്‍: എന്‍ പി ഇഖ്ബാല്‍ (ചെയര്‍മാന്‍) എ എം സഫീര്‍ (വൈസ് ചെയര്‍മാന്‍), എം വി ഷൗക്കത്തലി (കണ്‍വീനര്‍), ഫാറൂഖ് സിയാറത്തുങ്കര (ഖജാഞ്ചി). എരിയാല്‍: മേഖലാ സ്വാഗത സംഘം രൂപീകരണ യോഗം ഹാരിസ് ഉദ്ഘാടനചെയ്തു. സിദ്ദീഖ് പെര്‍ള അധ്യക്ഷത വഹിച്ചു. ഹബീബ് എരിയാല്‍, ഹമീദ് എരിയാല്‍ സംസാരിച്ചു. ഭാരവാഹികള്‍:  ഹമീദ് എരിയാല്‍ (ചെയര്‍മാന്‍), കബീര്‍ അടുക്കത്ത്ബയല്‍ (ജനറല്‍ കണ്‍വീനര്‍), ഹാരിസ്, ജലീല്‍, കബീര്‍, അബ്ദുല്ല, ഹബീബ്, ഷഹീന്‍, അല്‍ത്താഫ്, ആഷിഫ് (കണ്‍വീനര്‍). മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ മേഖലാ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികള്‍:അനസ് കല്ലങ്കൈ (ചെയര്‍മാന്‍), ശിഹാബ് മൊഗ്രാല്‍ പുത്തൂര്‍, നവാസ് കല്ലങ്കൈ (കണ്‍വീനര്‍). ആലംപാടി: ആലംപാടി മേഖലാ സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സി എ സവാദ്, മുഹമ്മദലി അട്ക്കത്തില്‍, എസ് എ അബ്ദുര്‍ റഹ്്മാന്‍, മഹമുദ് കരോടി സംസാരിച്ചു.ഭാരവാഹികള്‍: എസ് എ അമീര്‍ (ചെയര്‍മാന്‍), സി എ അബ്ദുല്‍ സവാദ് (ജനറല്‍ കണ്‍വീനര്‍), അബൂബക്കര്‍ , എസ് ടി അബ്ദുല്‍ ലത്തീഫ്, എ സി അബ്ദുര്‍ റസ്സാഖ്, ശുഹൈബ് കരിപ്പൊടി, അഷ്‌റഫ്,  പി കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലത്തീഫ് , സൈനുല്‍ മലിക്, അഷ്‌റഫ് മിഹ്‌റാജ് (കണ്‍വീനര്‍).
Next Story

RELATED STORIES

Share it