Alappuzha local

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം : അമ്പലപ്പുഴ ഡിവിഷന്‍ പ്രചാരണം നടത്തി



അമ്പലപ്പുഴ: ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം അമ്പലപ്പുഴ ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണജാഥ പുന്നപ്രയില്‍ നിന്നാരംഭിച്ചു. ഡിവിഷന്‍ കമ്മിറ്റി അംഗം അസ്ഹാബുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. കളിത്ത'്, കുറവന്‍തോട്, വണ്ടാനം, കാക്കാഴം, അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ, ഹരിപ്പാട്, ആറാട്ടുപുഴ, പതിയാങ്കര വഴി തൃക്കുപുഴയില്‍ സമാപിച്ചു. സമാപനയോഗം പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് നൈന ഉദ്ഘാടനം ചെയ്തു. സുധീര്‍ പുപ്ര അധ്യക്ഷതവഹിച്ചു. അസ്്ഹാബുല്‍ഹഖ്്, സുള്‍ഫി, റിയാസ് വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ഫാഷിസത്തിന്റെ ആക്രമണത്തെ തുറന്നുകാണിക്കുന്ന തെരുവുനാടകം അതിജീവന കലാസംഘം അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it