Kollam Local

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം : പ്രചാരണ ജാഥകള്‍ക്ക് ജില്ലയില്‍ പ്രൗഢോജ്ജ്വല സ്വീകരണം



കൊല്ലം/കരുനാഗപ്പള്ളി: ഈ മാസം ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ജില്ലയില്‍ നടത്തുന്ന വാഹനപ്രചാരണ ജാഥകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം. പോപുലര്‍ ഫ്രണ്ട് കൊല്ലം മേഖലാ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്നലെ രാവിലെ മുതിരപ്പറമ്പില്‍ നിന്നും ആരംഭിച്ചു ജോനകപ്പുറം, ചമക്കട, ചിന്നക്കട, പോളയത്തോട്, പള്ളിമുക്ക്, കൂട്ടിക്കട, ചകിരിക്കട, പഴയാറ്റിന്‍ കുഴി, ഉമയനല്ലൂര്‍, മൈലാപ്പൂര് വഴി അയത്തില്‍ ജങ്ഷനില്‍ സമാപിച്ചു. സമാപന യോഗം എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജാഥാ കണ്‍വീനര്‍ നുജുമുദീന്‍ അഞ്ചുമുക്ക് അധ്യക്ഷത വഹിച്ചു. റിയാസ് അയത്തില്‍ വിഷയാവതരണം നടത്തി. ബിനോയ് അബ്ദുല്‍ സലാം, ഷിയാസ് ചകിരിക്കട സംസാരിച്ചു. ജാഥയുടെ മൂന്നാം ദിന പര്യടനം ഇന്ന് രാവിലെ കരുവയില്‍ നിന്നും ആരംഭിച്ചു രാത്രി ഏഴിന് ചന്ദനത്തോപ്പില്‍ സമാപിക്കും സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തിന്റെ ജനാധിപത്യവും സമത്വസുന്ദരമായ മതേതര സങ്കല്‍പ്പങ്ങളെയും തകര്‍ത്തെറിഞ്ഞ് കൊണ്ട് രാജ്യത്തെ ജനങ്ങളുടെ മേല്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കുകയാണന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി പറഞ്ഞു. ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി ഈ മാസം ഏഴിന് പോപുലര്‍ ഫ്രണ്ട് തിരുവനന്തുരം പുത്തിരിക്കണ്ടം മൈതാനത്ത് നടത്തുന്ന മഹാ സമ്മേളനത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പടിഞ്ഞാറന്‍ മേഖലയുടെ രണ്ടാം ദിവസത്തെ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം . രാവിലെ ഓച്ചിറയില്‍ നിന് ആരംഭിച്ച വാഹന ജാഥയുടെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് കരുനാഗപ്പള്ളി ഡിവിഷന്‍ പ്രസിഡന്റ് മുനീറിന് പതാക കൈമാറി കൊണ്ട് ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി സലാം, കരുനാഗപ്പള്ളി ഏരിയാ പ്രസിഡന്റ് ഹാഷിം സംസാരിച്ചു. വാഹന പ്രചാരണ ജാഥ കരുനാപ്പള്ളി, തഴവ എന്നീ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം വെളുത്തമണലില്‍ സമാപിച്ചു. വെളുത്ത മണലില്‍ നടന്ന സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ഷമീര്‍ ഭരണിക്കാവ് ഉദ്ഘാടനം ചെയ്തു. ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം ഇന്ന് ശാസ്താംകോട്ട ഡിവിഷനില്‍ നടക്കും. കാരാളിമുക്കില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ജാഥയുടെ ഭാഗമായി ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന തെരുവു നാടകവും അരങ്ങേറും. ജാഥയുടെ സമാപനം വൈകീട്ട് ഏഴിന് ചക്കുവള്ളിയില്‍ നടക്കും. സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം രൂപീകരിച്ചുശാസ്താംകോട്ട: ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന ജനമഹാസമ്മേളനത്തിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് പോരുവഴി വള്ളിതുണ്ടില്‍ സ്വാഗത സംഘ രൂപീകരണം നടന്നു. ഡിവിഷന്‍ പ്രസിഡന്റ് റിയാസ് ഇഞ്ചക്കാട് യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാനായി ഷെഫീക്ക് മഠത്തിലയ്യത്തിനെയും വൈസ് ചെയര്‍മാനായി ഷെഹിന്‍ പോരുവഴിയെയും തിരഞ്ഞെടുത്തു. ഏരിയാ പ്രസിഡന്റ് അന്‍സര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it