wayanad local

പോപുലര്‍ ഫ്രണ്ട് 'മഫാസ് ഭവന പദ്ധതി' താക്കോല്‍ കൈമാറ്റം 26ന്

കല്‍പ്പറ്റ: സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ജില്ലയില്‍ നടപ്പിലാക്കുന്ന 'മഫാസ് ഭവന പദ്ധതി'യുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച നാലു വീടുകളുടെ താക്കോല്‍ 26ന് കൈമാറുമെന്നു ജില്ലാ കമ്മിറ്റി അറിയിച്ചു.
വൈകീട്ട് അഞ്ചിന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പങ്കെടുക്കും.
സാമൂഹിക വികസനത്തിലൂടെ രാജ്യത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ലഭ്യമാവാതിരിക്കുന്ന സമൂഹത്തിന് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമ്പത്തിക പുരോഗതി, ദുരിതാശ്വാസം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന ഊല്‍ നല്‍കുന്നു.
ഇതിന്റെ ഭാഗമായാണ് നാലുമാസം കൊണ്ട് നാലു വീടുകളുടെ നിര്‍മാണം ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ പൂര്‍ത്തീകരിച്ചത്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഹീര്‍ അബ്ബാസ്, ഫസലുര്‍റഹ്മാന്‍, പി നാസര്‍, ഇ ടി സാദിഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it