kannur local

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെവിട്ടു

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെവിട്ടു
X


തളിപ്പറമ്പ്: സിപിഎം-മുസ് ലിം ലീഗ് സംഘര്‍ഷ ഭാഗമായുണ്ടായ തീവയ്പുമായി ബന്ധപ്പെടുത്തി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കേസില്‍ പ്രതികളെ കോടതി. വെറുതെവിട്ടു. 2006ല്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ നൂല്‍ ഫാക്ടറിക്കു തീയിട്ട കേസിലാണ് പ്രതിചേര്‍ക്കപ്പെട്ട മുഹമ്മദലി, ഇല്യാസ്, അസീസ്, ശാഹുല്‍, ലത്തീഫ് തുടങ്ങി 15 പേരെ വെറുതെവിട്ടത്. വ്യാപക അക്രമം നടന്ന രാത്രിയില്‍ കോഴിക്കോട്ട് നടന്ന ബുഷ് വിരുദ്ധ റാലിയില്‍ പങ്കെടുത്ത് മടങ്ങിയ 36പേരെയാണ് ബസ് തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്ത്.
അക്രമവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്ന ഇവരെയെല്ലാം സ്റ്റേഷനിലേക്കു വിളിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്. ലീഗ്-സിപിഎം നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായാണ് കള്ളക്കേസ് ചുമത്തിയതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടെ പരിപാടി കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ രാത്രി ബസ്സിറങ്ങി വീട്ടിലേക്കു പോവുന്നവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ എന്‍ഡിഎഫ് അന്ന് എസ്പി ഓഫിസിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. മുജീബ് റഹ്്മാന്‍ ഹാജരായി.
Next Story

RELATED STORIES

Share it