kozhikode local

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം

കോഴിക്കോട്: ജനകീയ ഹര്‍ത്താലിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് ബേപ്പൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സജീര്‍ മാത്തോട്ടത്തെ അന്യായമായി അറസ്റ്റ് ചെയ്തതിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം യുവാക്കളെ  കേസില്‍പ്പെടുത്തുന്ന പോലിസ് നടപടിയിലും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമ്മദ് എന്നിവര്‍ പ്രതിഷേധം രേഖപെടുത്തി.
അക്ഷയ കേന്ദ്രത്തില്‍ ഭാര്യയും കുട്ടികളുമായി എത്തിയ  പൊതു പ്രവര്‍ത്തകനായ സജീറിനെ ഭാര്യയോട് വിവരം പറയാന്‍ കൂടി അനുവദിക്കാതെ ജീപ്പിലേക്ക്  പിടിച്ച് കൊണ്ട് പോയ ബേപ്പൂര്‍ എസ്‌ഐ യുടെ നടപടി നീതികരിക്കാനാവില്ല. സജീറിനെ കാണാതായപ്പോള്‍ പരിഭ്രാന്തിയിലായ  ഭാര്യയെയും കുട്ടികളേയും നാട്ടുകാരും പ്രവര്‍ത്തകരുമാണ് വീട്ടിലെത്തിച്ചത്. പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അന്യായങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് നേരെ കൊടുവള്ളിയില്‍ അടക്കം 153 എ  ചുമത്തിയ പോലിസ്, ആര്‍എസ്എസിന് വിടു പണി ചെയ്യുകയാണ്. കഠ്‌വയില്‍ ആസിഫ എന്ന പെണ്‍കുട്ടി സംഘ പരിവാര്‍ പ്രവര്‍ത്തകരാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ പ്രബുദ്ധ യുവത നടത്തിയ സ്വഭാവിക പ്രതിഷേധമായിരുന്നു ഹര്‍ത്താല്‍. അധര്‍മം അരങ്ങ് വാഴുമ്പോള്‍ മാളത്തില്‍ ഒളിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ അവിശ്വസിക്കുന്ന ഓരോ പൗരനും നീതിക്ക് വേണ്ടി നിലപാടെടുക്കുവാനുള്ള  പൗരാവകാശമാണ് കേരളം നിര്‍വഹിച്ചത്. ബിജെപിയും സിപിഎമ്മും പോലിസും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചന കൊണ്ട് പോപുലര്‍ ഫ്രണ്ടിന്റെ ജനകീയ അടിത്തറയേയോ പ്രവര്‍ത്തകരുടെ മനോവീര്യത്തേയോ തകര്‍ക്കാന്‍ കഴിയില്ല.
പ്രവര്‍ത്തകരുടെ അന്യായമായ അറസ്റ്റിനെതിരേ നിയമപരമായ പോരാട്ടത്തിനും ജനകീയ പ്രക്ഷോഭത്തിന്നും പോപുലര്‍ ഫ്രണ്ട് നേതൃത്വം കൊടുക്കും. ജില്ലയിലെ ഹര്‍ത്താലുമായി ബന്ധപെട്ട വിഷയങ്ങളില്‍ നീതി പൂര്‍വമായ നടപടികള്‍ ഉണ്ടാവണമെന്ന് ജില്ലാ പോലിസ് ഉേദ്യാഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍  നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it