പോപുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് നടത്തി

ഗുവാഹത്തി: അസം ഗവര്‍ണറുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. ഗുവാഹതിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ചില്‍ ഗവര്‍ണര്‍ പി ബി ആചാര്യയുടെ കോലം കത്തിച്ചു.
ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്നും മുസ്‌ലിംകള്‍ക്കു വേണമെങ്കില്‍ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോവാം എന്നുമായിരുന്നു ആചാര്യയുടെ പ്രസ്താവന. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം.
Next Story

RELATED STORIES

Share it