പോപുലര്‍ ഫ്രണ്ട് പൊതുസമ്പര്‍ക്ക പരിപാടിക്കു തുടക്കം

പരപ്പനങ്ങാടി: പോപുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ചു നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കമായി. ഈ മാസം 17നു നടക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം ഇന്നലെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ മന്ത്രി അബ്ദുറബ്ബ് നിര്‍വഹിച്ചു.
സംഘടന രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രതിനിധികള്‍ വിവരിച്ചു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍, സെക്രട്ടറി കരീം രണ്ടത്താണി, തിരൂരങ്ങാടി ഡിവിഷന്‍ പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, പി കെ ബഷീര്‍ വേങ്ങര, മുജീബ് കോട്ടക്കല്‍, റഷീദ് കോട്ടക്കല്‍, ഐ സദഖത്തുല്ല എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ ജില്ലയിലെ ആയിരക്കണക്കിന് വീടുകളില്‍ സംഘടനാ സന്ദേശം എത്തിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയുടെ കീഴില്‍ യൂനിറ്റി മാര്‍ച്ച് പരപ്പനങ്ങാടിയിലാണു നടക്കുന്നത്.
Next Story

RELATED STORIES

Share it