പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കുക:

ഇമാംസ് കൗണ്‍സില്‍
ആലുവ: ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജാര്‍ഖണ്ഡ് ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി യോഗം പ്രതിഷേധിച്ചു. നിരോധനം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രമുഖ പണ്ഡിതന്‍ മൗലാനാ സജ്ജാദ് നുഅ്മാനിയെ രാജ്യദ്രോഹം ചുമത്തി പീഡിപ്പിക്കാനുള്ള നീക്കം യോഗം അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ അധ്യക്ഷത വഹിച്ചു. കരമന അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ മൗലവി, പി കെ സുലൈമാന്‍ മൗലവി, ടി അബ്ദുല്‍ റഹ്മാന്‍ ബാഖവി, വി എം ഫതഹുദ്ദീന്‍ റഷാദി, കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, ഹാഫിസ് ഷഫീഖ് ഖാസിമി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അര്‍ഷദ് മുഹമ്മദ് നദ്‌വി, ഹുസയ്ന്‍ സഖാഫി, സലീം മൗലവി അല്‍ ഖാസിമി, ഉള്ളാട്ടില്‍ അബ്ദുല്‍ ലതീഫ് മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it