Flash News

പോപുലര്‍ ഫ്രണ്ട് നിരോധനം നീക്കണമെന്ന് സാമൂഹികപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി പുനപ്പരിശോധിക്കണമെന്നു സാമൂഹിക പ്രവര്‍ത്തര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരോധനം രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ  ലംഘനമാണ്. ഐഎസ് ബന്ധം ഉള്‍പ്പെടെ തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണു നിരോധന തീരുമാനമെടുക്കുന്നതിനു സര്‍ക്കാര്‍ പരിഗണിച്ചിട്ടുള്ളതെന്നും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ഒപ്പുവച്ച പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സാക്ഷരതാ കാംപയിന്‍ ഉള്‍പ്പെടെ നടത്തി അവരുടെ ഉന്നമനത്തിനു ശ്രമിക്കുന്ന സംഘടനയാണു പോപുലര്‍ ഫ്രണ്ട്.
സംയുക്ത പ്രസ്താവനയില്‍ ഡോ. സുരേഷ് ഖൈര്‍നര്‍ നാഗ്പൂര്‍, രവി നായര്‍ (സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍), പ്രഫ. ശംസുല്‍ ഇസ്‌ലാം ന്യൂഡല്‍ഹി, ലെനി രഘുവംശി (പിവിസിഎച്ച്ആര്‍ ലഖ്‌നോ), അഡ്വ. ശ്രീദേവി പണിക്കര്‍ ന്യൂഡല്‍ഹി, രാജീവ് യാദവ് (രിഹായ് മഞ്ച്), അഡ്വ. ആദിത്യ വാദ്‌വ (സുപ്രിംകോടതി), ഡോ. മാലം നിഗജ്വ (കാംപയിന്‍ ഫോര്‍ പീസ് അന്റ് ഡെമോക്രസി), മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ കുമാര്‍, മാധുരി കൃഷ്ണസ്വാമി (ജെഡിഎസ്എ ഭോപാല്‍), റോണ വില്‍ഡസണ്‍ (സിആര്‍പിപി ഡല്‍ഹി), സീമ ആസാദ് (എഡിറ്റര്‍ ദാസ്ഥക്), പ്രബല്‍ (ഡല്‍ഹി യുനിവേഴ്‌സിറ്റി), അഡ്വ. അമിത് എ ശ്രീവാസ്തവ് (ഡല്‍ഹി ഹൈക്കോടതി), അഡ്വ. മംഗള, (ഡല്‍ഹി ഹൈക്കോടതി), അനുഷ്‌ക ശര്‍മ (ഡെമോക്രാറ്റിക് റൈറ്റ് ന്യൂഡല്‍ഹി) എന്നിവര്‍ ഒപ്പുവച്ചു.
Next Story

RELATED STORIES

Share it