kasaragod local

പോപുലര്‍ ഫ്രണ്ട് ഡേ; ഒരുക്കങ്ങള്‍ തകൃതി

കാസര്‍കോട്: ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദിനമായ 17ന് കാസര്‍കോട് നടക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെ പ്രചരണ പരിപാടികള്‍ സജീവമായി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനമായ 17ന് കേരളത്തില്‍ മുവാറ്റുപ്പുഴ, പന്തളം, തിരൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിച്ചിരിക്കും.അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് പോപുലര്‍ ഫ്രണ്ടി കാഡറ്റുകള്‍ സംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ ചുവട് വെക്കും. യൂനിറ്റ് മാര്‍ച്ചിന്റെ പിന്നില്‍ പോപുലര്‍ ഫ്രണ്ടിന്റെ ശക്തി വിളിച്ചോതി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും, പൊതുസമ്മേളനവും നടക്കും പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി തൃക്കരിപ്പുര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, മേല്‍പറമ്പ്, വിദ്യാനഗര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങി പ്രധാന സ്ഥലങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജനകീയ സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ജില്ലയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററ്റുകളും നിരന്നു. നാളെ ഗൃഹ സമ്പര്‍ക്കത്തിലൂടെ  പൊതുജനങ്ങളെ പരിപാടികളിലേക്ക് ക്ഷണിക്കും. വിവിധ സ്ഥലങ്ങളില്‍ വിളംബര ജാഥകള്‍, വിവിധ പ്രചാരണ പരിപാടികള്‍ നടക്കും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം സജീവമായി കാസര്‍കോട് പോപുലര്‍ ഫ്രണ്ട് ഡേ പരിപാടികള്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള കനത്ത താക്കീതും ചരിത്ര സംഭവമാകുമെന്നും സ്വാഗത സംഘം ജില്ലാ കണ്‍വീനര്‍ വൈ മുഹമ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it