ernakulam local

പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ്

മരട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കുമ്പളം ഏരിയുടെ നേതൃത്വത്തില്‍ ചിരിയും ചിന്തയും പങ്കുവയ്ക്കുവാന്‍ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു. കുമ്പളത്ത് രാവിലെ 10 ഓടെ ആരംഭിച്ച പരിപാടി വൈകീട്ട് നാലോടെ സമാപിച്ചു. പോപുലര്‍ ഫ്രണ്ട് കുമ്പളം ഏരിയ പ്രസിഡന്റ് വി കെ നസീറിന്റെ അധ്യക്ഷതയില്‍ മെക്ക എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ജമാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ കാന്‍, മൈ നേഷന്‍, ലൗ പാരന്റ്‌സ് എന്ന വിഷയങ്ങളില്‍ മൂന്ന് സെക്ഷനുകളിലായി ക്ലാസ് അവതരിപ്പിച്ചു.     ലെസിന്‍ അക്ബര്‍, അറഫ എടവനക്കാട്, മുജീബ് എടവനക്കാട് ക്ലാസ് നയിച്ചു. പോപുലര്‍ ഫ്രണ്ട് കൊച്ചി ഡിവിഷന്‍ പ്രസിഡന്റ് മനാഫ് മൊയ്തീന്‍, എസ്ഡിപിഐ നെട്ടൂര്‍ ബ്രാഞ്ച് പ്രസിഡന്റ് നഹാസ് ആബിദീന്‍ സംസാരിച്ചു. സിറാജ്, നൈസാം, ജാസ് മോന്‍, ഫൈസല്‍, റഹീം നെട്ടൂര്‍, നിയാസ് മുഹമ്മദാലി, തന്‍സില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it