malappuram local

പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

മഞ്ചേരി: പോപുലര്‍ ഫ്രണ്ട് മഞ്ചേരി ഡിവിഷന്‍ വിദ്യാര്‍ഥികള്‍ക്കായി എക്‌സലന്റ്് മീറ്റ് സംഘടിപ്പിച്ചു. ഫര്‍സ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ഡോ. ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാംപസ്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അര്‍ശക്ക്, റയ്യാന്‍, ഇസ്മായില്‍ ക്ലാസെടുത്തു. എന്‍ഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റിയഗം സുമയ്യ, എസ്ഡിപിഐ മഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റ്  ലത്തീഫ് വല്ലാഞ്ചിറ, പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് ഉണ്ണിമുഹമ്മദ് കുരിക്കള്‍ സംസാരിച്ചു.മങ്കട: മങ്കട ഡിവിഷന്‍ കമ്മിറ്റി എക്‌സലന്‍സ് മീറ്റ് സംഘടിപ്പിച്ചു. തിരൂര്‍ക്കാട് അറഫ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാംപ് എസ്ഡിപിഐ പ്രഥമ ജില്ലാ പ്രസിഡന്റ് ബാപ്പു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു ചെയ്തു. ഡോ. സി എച്ച് അഷ്‌റഫ്, ശമീം നിലമ്പൂര്‍, ശഫീഖ് കല്ലായി ക്ലാസെടുത്തു. ഡിവിഷന്‍ സെക്രട്ടറി ജാഫര്‍, സുജീര്‍, നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it