ernakulam local

പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

ആലുവ: പോപുലര്‍ ഫ്രണ്ട് ആലുവ ഈസ്റ്റ് ഡിവിഷന്‍ കമ്മിറ്റി സ്റ്റുഡന്റ് എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു.
നൊച്ചിമ സൊസൈറ്റി ഹാളില്‍ നടന്ന പ്രോഗ്രാം എടത്തല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാജിതാ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
പോപുലര്‍ ഫ്രണ്ട് ആലുവ ഈസ്റ്റ് ഡിവിഷന്‍ കമ്മിറ്റിയംഗം കുഞ്ഞുമുഹമ്മദ് കുന്നത്തേരി അധ്യക്ഷത വഹിച്ചു. ഹക്കീം കുഴിവേലിപ്പടി, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന സെക്രട്ടറി റഹീമ അലിയാര്‍, എടത്തല ഗ്രാമപ്പഞ്ചായത്ത് ഇരുപതാം വാര്‍ഡ് മെംബര്‍ ആബിദാ ഷരീഫ് സംസാരിച്ചു.
വിവിധ സെഷനുകളിലായി ഷഹീര്‍ പള്ളുരുത്തി, മുജീബ് എടവനക്കാട്, അറഫ മുത്തലിബ് ക്ലാസുകള്‍ നയിച്ചു. അബ്ബാസ് കോമ്പാറ, ഹനീഫ കോമ്പാറ, ഫൈസല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it