പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍: ഉദ്ഘാടനം നാളെ തൃശൂരില്‍

തൃശൂര്‍: ജനങ്ങളില്‍ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന് നാളെ തൃശൂരില്‍ തുടക്കമാവും. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകീട്ട് 4.30ന് തൃശൂര്‍ പാലസ് റോഡില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ഫഌഗ് ഓഫ് ചെയ്യും. കൂട്ടയോട്ടത്തിനു ശേഷം തൃശൂര്‍ കോര്‍പറേഷന്‍ പരിസരത്തുവച്ച് അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.

എം പി വിന്‍സന്റ് എം.എല്‍.എ, ഡോ. അഗസ്റ്റിന്‍ ആന്റണി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ എച്ച് നാസര്‍, കെ മുഹമ്മദലി, ഡോ. സി എച്ച് അഷ്‌റഫ് സംബന്ധിക്കും. വ്യായാമ പരിശീലനത്തിനു സഹായകമാവുന്ന സി.ഡി. പ്രകാശനവും കായികാഭ്യാസ പ്രകടനങ്ങളും ഉണ്ടാവും. കൂട്ടയോട്ടം, ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യായാമ പരിശീലന- പ്രദര്‍ശനങ്ങള്‍ എന്നിവ കാംപയിന്റെ ഭാഗമായി നടക്കും. കാംപയിന്‍ ഈ മാസം 30 വരെ നീണ്ടുനില്‍ക്കും.
Next Story

RELATED STORIES

Share it