malappuram local

പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന് ഉജ്ജ്വല തുടക്കം

മലപ്പുറം: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. മലപ്പുറം ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണോംപാറയില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം കിഴക്കേതലയില്‍ സമാപിച്ചു. ജില്ലയിലെ പഴയകാല ഫുട്‌ബോള്‍ താരം സമദ് കോണോംപാറ ഫഌഗ് ഓഫ് ചെയ്തു. മഞ്ചേരിയില്‍ നടന്ന കൂട്ടയോട്ടം അക്ബര്‍ പാണ്ടിക്കാട് ഫഌഗ് ഓഫ് ചെയ്തു. സൈതലവി, ഫര്‍സ മാനു, ഉണ്ണി മുഹമ്മദ് കുരിക്കള്‍, നാസര്‍ നേതൃത്വം നല്‍കി. പുളിക്കലില്‍ പോപുലര്‍ ഫ്രണ്ട് കൂട്ടയോട്ടവും ബോധവല്‍കരണവും നടന്നു. ജില്ലാ പ്രസിഡന്റ പി പി റഫീഖ് പുളിക്കല്‍ ഫഌഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ആലുങ്ങലില്‍ നിന്നു ആരംഭിച്ച് പെരിയമ്പലം അങ്ങാടിയില്‍ സമാപിച്ചു.ആരോഗ്യ ബോധവല്‍കരണത്തിന് കൊണ്ടോട്ടി സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ നേതൃത്വം നല്‍കി. കൊണ്ടോട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി അബ്ദുല്‍ ഹക്കീം, നിസാര്‍ ഷാഫി, അര്‍ഷഖ് വാഴക്കാട് സംസാരിച്ചു. സൈനുദ്ദീന്‍ പൊന്നാട്, ഫൈസല്‍ പുളിക്കല്‍, മന്‍സൂര്‍ അലി കോടങ്ങാട് നേതൃത്വം നല്‍കി. ഏറനാട് ഡിവിഷന്‍ കിഴിശ്ശേരിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. പരിപാടിയില്‍ കുഴിമണ്ണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ് ബോധവത്കരണ ക്ലാസ് എടുത്തു. ഏരിയ പ്രസിഡന്റ് സിദ്ദീഖ്, പി അബ്ദുസ്സമദ് നേതൃത്വം നല്‍കി.പെരിന്തല്‍മണ്ണ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടയോട്ടം പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു ഫഌഗ് ഓഫ് ചെയ്തു. മനഴി ബസ്്സ്റ്റാന്റ് പരിസരത്തുനിന്നു തുടങ്ങിയ കൂട്ടയോട്ടം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പെരിന്തല്‍മണ്ണ ഡിവിഷന്‍ കൗണ്‍സില്‍ അംഗം മുസ്തഫ കൗമുദി ആരോഗ്യ ബോധവല്‍ക്കരണ സന്ദേശം നല്‍കി. മുര്‍ഷിദ് ഷമീം, ടി പി യൂസുഫ് സംസാരിച്ചു. വണ്ടൂര്‍ ഡിവിഷനുകീഴില്‍ നടന്ന കൂട്ടയോട്ടം എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്്തു. ആറ്റക്കോയ തങ്ങള്‍, ഷാജി വണ്ടൂര്‍ പങ്കെടുത്തു. നിലമ്പൂര്‍ ഡിവിഷനു കീഴില്‍ ഒളിംപ്യന്‍ മുത്തുവേലു കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തു. കുന്നോത്ത് ആഷിഖ് യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പി കെ ദിലീപ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡിവിഷന്‍ പ്രസിഡന്റ് എന്‍ മുജീബ് സംസാരിച്ചു.
Next Story

RELATED STORIES

Share it