kannur local

പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍: ജില്ലാതല ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍: “ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം” എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ഡിസംബര്‍ 15 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകീട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നടക്കും. ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൂട്ടയോട്ടം നടക്കും. ഉരുവച്ചാല്‍ ഡിവിഷന്‍തല കൂട്ടയോട്ടം ജില്ലാ സെക്രട്ടറി എന്‍ പി ഷക്കീലും മയ്യില്‍ ഡിവിഷനില്‍ ജില്ലാ സെക്രട്ടറി സി എം നസീറും ഫഌഗ്ഓഫ് ചെയ്യും. മട്ടന്നൂര്‍, തലശ്ശേരി, എടക്കാട്, കൂത്തുപറമ്പ്, ഇരിട്ടി, വളപട്ടണം, തളിപ്പറമ്പ് ഡിവിഷനുകളിലും കാംപയിന്റെ ഭാഗമായി കൂട്ടയോട്ടം, യോഗ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ സംരക്ഷണം നിലനിര്‍ത്താന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് അതുവഴി ആരോഗ്യമുള്ള രാഷ്ട്രം നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ സംഘടന നടത്തുന്ന പരിപാടികളില്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it