Kottayam Local

പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു

കോട്ടയം: 58ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ അറബി പദ്യപാരായണം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ സംക്രാന്തി ആണ്ടുകാലായില്‍ സവാദിന്റെ മകള്‍ ഫസ്‌നാ സവാദിനെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം വസതിയിലെത്തി അനുമോദിച്ചു. റോഹിഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്യമാണ് ഫസ്‌ന സവാദ് അവതരിപ്പിച്ചത്. നട്ടാശ്ശേരി സെന്റ് മെര്‍സെലിനാസ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സ്വാദിഖ്, ജില്ലാ സെക്രട്ടറി ഉസ്മാന്‍, ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍റഹിം, സെക്രട്ടറി അബ്ദുല്‍ അസീസ്, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് പി കെ സിറാജുദ്ദീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it