Flash News

പോപുലര്‍ ഫ്രണ്ടിന് തെറ്റായ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ല: പി സി ജോര്‍ജ്



തിരുവനന്തപുരം: ഏതെങ്കിലും തെറ്റായ കാര്യത്തില്‍ പോപുലര്‍ ഫ്രണ്ട്് നേതാക്കള്‍ക്കു ബന്ധമുണ്ടെന്ന് തെളിയിക്കാര്‍ ആര്‍ക്കും കഴിയില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. പോപുലര്‍ ഫ്രണ്ടിനെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ അത് ബോധ്യപ്പെടുത്തിയാല്‍ അവരുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ തയ്യാറാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള കടമ കേന്ദ്രം ഭരിക്കുന്ന മോദിക്കും സംസ്ഥാന ഭരണാധികാരി പിണറായി വിജയനുമുണ്ട്. ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ ഭരിക്കുന്നവര്‍ സ്വീകരിക്കരുത്. അത് അപകടകരമാണ്. ഭരണകൂട ഭീകരത ഏതറ്റം വരെ എത്തിനില്‍ക്കുന്നു എന്നു നാം മനസ്സിലാക്കണം. നമ്മുടെ പ്രധാനമന്ത്രി ആര്‍എസ്എസ് പോലുള്ള സംഘടനയെ പിന്തുണച്ച് മുന്നോട്ടുവരുകയാണ്. കൊലപാതകത്തിന്റെ എണ്ണമെടുത്താല്‍ സിപിഎം എത്ര വലിയ തീവ്രവാദപ്രസ്ഥാനമാണെന്നു മനസ്സിലാവും. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. എന്നിട്ടു വേണം മറ്റുള്ളവരെ ഉപദേശിക്കാന്‍. പിണറായി വിജയന്‍ പോലിസിനെ കയറൂരിവിട്ടിരിക്കുകയാണ്. നിങ്ങള്‍ എതിര്‍ക്കുന്നതിനനുസരിച്ച് ഈ പ്രസ്ഥാനം ശക്തിപ്പെടും. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ കഴിയണമെന്നല്ലേ പോപുലര്‍ ഫ്രണ്ട് പറയുന്നുള്ളൂ. ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും പോപുലര്‍ ഫ്രണ്ട് തീവ്രവാദികളാണെന്നും പറഞ്ഞ് എന്നെ പലരും ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, എന്റെ പാരമ്പര്യം അതല്ല. സമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പോപുലര്‍ ഫ്രണ്ടിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായി അക്കമിട്ട് മറുപടി പറഞ്ഞ ഇ അബൂബക്കറുടെ പ്രസംഗം റിപോര്‍ട്ട് ചെയ്ത് ജനങ്ങളിലെത്തിക്കണം. എങ്കില്‍ മോദി മുതല്‍ പിണറായി വരെ കാട്ടുന്ന ഹുങ്ക് ജനങ്ങള്‍ക്ക് മനസ്സിലാവും. അതിന് മാധ്യമപ്രവര്‍ത്തകരും മാധ്യമമുതലാളിമാരും തയ്യാറാവണം. അതാണ് മാധ്യമ ധര്‍മം. ഈ മഹാസമ്മേളനം വീക്ഷിക്കുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഇതിന്റെ സത്യസന്ധമായ റിപോര്‍ട്ട് പി കെ കുഞ്ഞാലിക്കുട്ടി എംപിക്കെത്തിക്കണം. ഈ സന്ദര്‍ഭത്തില്‍ ലീഗ് വേറിട്ടു നില്‍ക്കുകയല്ല വേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it