പോപുലര്‍ ഫ്രണ്ടിന്റെ വാന്‍ തടഞ്ഞ് ആര്‍എസ്എസ് ആക്രമണം

മൂവാറ്റുപുഴ: പോപുലര്‍ ഫ്രണ്ട് ബാന്‍ഡ് സംഘത്തിന്റെ വാന്‍ തടഞ്ഞ് ബിജെപി-ആര്‍എസ്എസ് ആക്രമണം. നാലു പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പതിനൊന്നരയോടെ മൂവാറ്റുപുഴ-തൊടുപുഴ റൂട്ടില്‍ വാഴക്കുളത്താണ് ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടിയത്. തൊടുപുഴയില്‍ പോപുലര്‍ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചില്‍ അണിനിരക്കേണ്ട ബാന്‍ഡ് സംഘത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ടെമ്പോ ട്രാവലര്‍ വാഹനം തടയുകയായിരുന്നു. വാഴക്കുളം ടൗണില്‍ പോലിസിന്റെ സാന്നിധ്യം ഉള്ളപ്പോഴാണ് വാഹനയാത്രക്കാരെ വഴിയില്‍ തടഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്.
Next Story

RELATED STORIES

Share it