പോപുലര്‍ ഫ്രണ്ടിന്റെ മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായി: ഇ എം അബ്ദുറഹ്മാന്‍

പുത്തനത്താണി: ഫാഷിസ്റ്റ് ശക്തികള്‍ രാജ്യത്തെ കൈപ്പിടിയില്‍ ഒതുക്കുന്നതിനെക്കുറിച്ച് കാല്‍ നൂറ്റാണ്ടു മുമ്പ് പോപുലര്‍ ഫ്രണ്ട് നല്‍കിയ മുന്നറിയിപ്പുകള്‍ ഇന്ന് യാഥാര്‍ഥ്യമായി ക്കൊണ്ടിരിക്കുകയാണെന്ന് വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍ പറഞ്ഞു. കേരള സംസ്ഥാന ജനറല്‍ അസംബ്ലി വാര്‍ഷികസംഗമം പുത്തനത്താണി മലബാര്‍ ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയില്‍ രൂപപ്പെട്ട പിന്നാക്ക മുന്നേറ്റങ്ങളുടെ കുതിപ്പും കിതപ്പുമാണ് രണ്ടര ദശകത്തി നിടയില്‍ കടന്നുപോയത്. ഒരു സമുദായത്തെ മൊത്തം സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തുന്ന ആഗോള സാഹചര്യം നിലനില്‍ക്കുന്നു. അതിജീവനത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ സംശയത്തോടെ കാണുകയും അവയെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ വലിയ പ്രതിസന്ധികളാണു സൃഷ്ടിക്കുന്നത്. ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പോപുലര്‍ ഫ്രണ്ട് നല്‍കിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായി പുലര്‍ന്നിരിക്കുന്നുവെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അസഹിഷ്ണുതയുടെയും വര്‍ഗീയ ഭ്രാന്തിന്റെയും കാലത്ത് ഭാരിച്ച ഉത്തരവാദിത്തമാണ് തുല്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നിര്‍വഹിക്കാനുള്ളതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ ദിനംപ്രതി കൂടിവരുകയാണ്. ദാരിദ്ര്യം, അസമത്വം, വിവേചനം എന്നിവയെല്ലാം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷദാരിദ്ര്യം, അസമത്വം, വിവേചനം എന്നിവയെല്ലാം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്മേ ല്‍ അനാവശ്യ കൈകടത്തലുകളും വിവാദങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ അസഹിഷ്ണുതയുടെ ഭീഷണികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വളരെ ഗുരുതരമായ ഇത്തരം വിഷയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കു കാവല്‍നില്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പോപുലര്‍ ഫ്രണ്ട് ആ ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ഷിക പ്രവര്‍ത്തന റിപോര്‍ട്ട് ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, സെക്രട്ടറിമാരായ ബി നൗഷാദ്, എ അബ്ദുല്‍ സത്താ ര്‍, ഖജാഞ്ചി സി പി മുഹമ്മദ് ബഷീര്‍, കെ സാദത്ത് സംസാരിച്ചു. ജനറല്‍ അസംബ്ലി ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it