Flash News

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ കുറിച്ച് കേന്ദ്രം അഭിപ്രായം ചോദിച്ചിട്ടില്ല

കൊച്ചി: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരഭിപ്രായവും ചോദിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാജാസ് കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കേസിലെ പ്രതികളെ പിടികൂടിയതിനു ശേഷം മാത്രമായിരിക്കും സ്വീകരിക്കുകയെന്ന്് ചോദ്യത്തിന് മറുപടിയായി ഡിജിപി പറഞ്ഞു.
അവരെ പിടികൂടി ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തില്‍ തീവ്രവാദവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമാവുകയുള്ളൂ. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ യുഎപിഎ ചുമത്തുകയുള്ളൂ. പ്രതികളെ കിട്ടിയതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ട കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. ജലന്ധറിലേക്കു പോവേണ്ടിവന്നാല്‍ അന്വേഷണ സംഘം പോവും. ഇക്കാര്യത്തില്‍ കോട്ടയം എസ്പി തീരുമാനമെടുക്കും. അന്വേഷണത്തില്‍ താന്‍ സാധാരണ ഗതിയില്‍ ഇടപെടാറില്ല. കോട്ടയം എസ്പി നല്ലരീതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.
Next Story

RELATED STORIES

Share it