ernakulam local

പോത്തുകളെ വെട്ടി പരിക്കേല്‍പ്പിച്ചു

ആലുവ: പരുന്ത് റാഞ്ചി മണപ്പുറത്തെ പോത്തുകളെ വെട്ടി പരിക്കേല്‍പ്പിച്ചു.——തോട്ടു മുഖം പരുന്ത് റാഞ്ചി മണപ്പുറത്ത് മേയാന്‍ വിട്ടിരുന്ന പോത്തുകളെയാണ് വെട്ടേറ്റ നിലയില്‍ കണ്ടത്. മണപ്പുറത്ത് മേയാന്‍ വിട്ടിരുന്ന ഏഴോളം പോത്തുകളെയാണ് ചോര വാര്‍ന്ന നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
പല പോത്തുകളുടേയും മാംസം തൂങ്ങിയ നിലയിലും മുതുകത്തും തുടയിലുമാണ് വെട്ടേറ്റനിലയിലുമായിരുന്നു്. ചിലതിന്റെ വാലിലും മുറിവേറ്റിട്ടുണ്ട്. ഏക്കറോളം പരന്ന് കിടക്കുന്ന പരുന്ത് റാഞ്ചി മണപ്പുറത്ത് പുല്ല് ധാരാളമുള്ളതിനാല്‍ നിരവധി കന്നു കാലികളെയാണ് മേയുന്നതിന് വേണ്ടി ഇവിടെ കൊണ്ട് വിടുന്നത്.
പോത്തുകള്‍ കൂട്ടമായി പുഴ നീന്തി കടന്ന് തുരുത്തിലും സമീപ പ്രദേശങ്ങളിലേക്കും തീറ്റ തേടി എത്താറുണ്ട്. ആ സമയങ്ങളിലോ, മണപ്പുറത്ത് വെച്ചോ ആരെങ്കിലും അക്രമണം നടത്തിയതാണെന്ന് കരുതുന്നു.
തുരുത്തിലും സമീപ പ്രദേശങ്ങളിലും ഉള്ളവരുടേതാണ് പോത്തുകള്‍. വെട്ടേറ്റ പോത്തുകളുടെ മുറിവുകള്‍ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ തുന്നിക്കെട്ടി. തുറന്ന് വിട്ട് വളര്‍ത്തുന്ന കന്നു കാലികള്‍ നാശങ്ങള്‍ വരുത്താറുണ്ടെങ്കിലും മിണ്ടാ പ്രാണികള്‍ക്ക് നേരെ നടന്ന ഈ അക്രമം നീതികരിക്കാനാകാത്തതാണെന്ന്  നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it