പോത്തുകളെ കൊണ്ടുപോയ പിക്കപ്പ് വാന്‍ തടഞ്ഞ് ആക്രമണം; കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: പോത്തുകളെ കൊണ്ടുപോവുന്നതിനിടയില്‍ പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെയും സഹായികളെയും ആക്രമിച്ച കേസില്‍ കൊലക്കേസ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. സംഘപരിവാര പ്രവര്‍ത്തകനായ കേളുകുന്ന് ഗുഡ്ഡെ ടെംപിള്‍ റോഡിലെ സന്തോഷ് എന്ന ബജെ സന്തോഷാ(28)ണ് അറസ്റ്റിലായത്. ഷിരിബാഗിലുവിലെ മുഹമ്മദ് അഷ്‌റഫി (29)നെ ആക്രമിച്ച കേസിലാണ് സന്തോഷിനെ കഴിഞ്ഞ ദിവസം അടുക്കത്ത്ബയലില്‍ വച്ച് അറസ്റ്റ് ചെയ്തത്. ജനുവരി 17ന് വൈകീട്ട് ഷിരിബാഗിലു ആസാദ് നഗറില്‍ വച്ചാണ് ആക്രമണം.
പോത്തിനെയും കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയും വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഷിരിബാഗിലു ഭഗവതി നഗറിലെ ഉദയകുമാ(30)റിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടു പേരെ കൂടി കിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. 2008ല്‍ അടുക്കത്ത്ബയലിലെ മുഹമ്മദിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് സന്തോഷ്. കൂടാതെ 2008ലെ വധശ്രമക്കേസിലും 2007ലെ നരഹത്യാശ്രമക്കേസിലും തീവയ്പ് കേസിലും സന്തോഷ് പ്രതിയാണ്. 2010 ഡിസംബര്‍ 23ന് സന്തോഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it