Idukki local

പോത്തിന്റെ കരളില്‍ പുഴു; തൊടുപുഴയില്‍ ഇറച്ചിക്കട ഒരു ദിവസത്തേക്കു പൂട്ടി

തൊടുപുഴ: പോത്തിന്റെ പുഴുവരിച്ച കരള്‍ നല്‍കി ഇറച്ചിക്കട ഉടമ കബളിപ്പിച്ചെന്നു പരാതി. തൊടുപുഴ മുതലക്കോടം കൊതകുത്തി സ്വദേശി മലമ്പ്രത്ത് വിനോദ് ആണ് ഇതുസംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ നഗരത്തിലെ പ്രധാന വ്യപാരകേന്ദ്രത്തിലെ ഇറച്ചിക്കടയില്‍ എത്തിയ വിനോദ് ഒരുകിലോ കരള്‍ വാങ്ങുകയായിരുന്നു. തിരികെ പോകും വഴി സംശയം തോന്നിയ വിനോദ് കരളില്‍ പുഴുവരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇറച്ചിക്കടയില്‍ തിരികെയെത്തി കരള്‍ നല്‍കിയെങ്കിലും ഇത് തിരികെയെടുക്കാനോ പണം തിരികെ നല്‍കാനോ നടത്തിപ്പുകാര്‍ തയ്യാറായില്ലെന്ന് വിനോദ് പറയുന്നു.
ഇതേ തുടര്‍ന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്കും പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്ഥാപനം പരിശോധിച്ചങ്കിലും തെളിവായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വിനോദിനു നല്‍കിയ ഉല്‍പ്പന്നത്തില്‍ പുഴുവുണ്ടായിരുന്നു എന്നും ഇത് കാലപ്പഴക്കംമൂലം മാംസം അഴുകി ഉണ്ടായതല്ലെന്നും കടയുടമ സമ്മതിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കാലപ്പഴക്കം മൂലമല്ലാതെ തന്നെ ചില പുഴുക്കള്‍ ഇറച്ചിയില്‍ ഉണ്ടാവാറുണ്ട്. ഇത് മാറ്റിയ ശേഷമാണ് കടയുടമ ഇറച്ചി നല്‍കേണ്ടത്. ഇതില്‍ വീഴ്ചയുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it