wayanad local

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌

സുല്‍ത്താന്‍ ബത്തേരി: വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്.
സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ആറു പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങളുണ്ട്. ഉടമസ്ഥര്‍ക്കെതിരേ നോട്ടീസ് അയച്ചു.
പോണ്ടിച്ചേരിയില്‍ രജ്‌സ്റ്റര്‍ ചെയ്ത് ജില്ലയില്‍ സ്ഥിരമായി ഓടുകയും നികുതി വെട്ടിക്കുകയും ചെയ്ത വാഹനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി തുടങ്ങിയത്. ഒരു കോടിയില്‍പരം വിലമതിക്കുന്ന പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ടി ഓഫിസ് പരിധിയിലുണ്ട്. ഇങ്ങനെ വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതു കാരണം ലക്ഷകണക്കിന് രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുന്നത്.
Next Story

RELATED STORIES

Share it