Flash News

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി കാംപസിലെ അക്രമം : മുഖ്യമന്ത്രി കത്തയച്ചു



തിരുവനന്തപുരം: പോണ്ടിച്ചേരി സര്‍വകലാശാല കാംപസില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കെതിരേ നടത്തുന്ന അക്രമം തടയണമെന്നും ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്ക് കത്തയച്ചു. ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ നേരിടുന്ന അക്രമം തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി കാംപസിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പോണ്ടിച്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Next Story

RELATED STORIES

Share it