പോക്‌സോ നിയമലംഘനം: രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
BY kasim kzm21 Jun 2018 3:21 AM GMT
kasim kzm21 Jun 2018 3:21 AM GMT
മുംബൈ: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ്. ജല്‍ഗാവില്‍ ദലിത് കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചതിനാണ് നടപടി. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് രണ്ടു കുട്ടികളെ ഒരു സംഘം ആളുകള്‍ വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ബിജെപി, ആര്‍എസ്എസ് അതിക്രമങ്ങള്‍ക്ക് ഉദാഹരണമാണിതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ബാലനീതി നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പ്രായപൂര്‍ത്തിയാവാത്ത ഇരകളുടെ വിവരം വെളിപ്പെടുത്താന്‍ പാടില്ല. ഇതു ലംഘിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കു നോട്ടീസ് അയച്ചതെന്നു കമ്മീഷന്‍ പ്രസിഡന്റ് പ്രവീണ്‍ ഗുജ്ജ് പറഞ്ഞു.
എന്നാല്‍, കമ്മീഷന്‍ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം വിമര്‍ശിച്ചു.
എന്നാല്‍, കമ്മീഷന്‍ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം വിമര്‍ശിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT