wayanad local

പോക്‌സോ നിയമം: ഇരകള്‍ കോടതിയിലേക്ക് മാര്‍ച്ച് നടത്തും

കല്‍പ്പറ്റ: പോക്‌സോ നിയമത്തിന്റെ പേരില്‍ അറസ്റ്റിലായ ഇരകളും അവരുടെ കുടുംബങ്ങളും 11ന് പോക്‌സോ കോടതിയിലേക്ക് മാര്‍ച്ച് നടത്തും. ഗോ്രതാചാര്രപകാരം വിവാഹം ചെയ്തതിനാണ് തങ്ങള്‍ക്കെതിരേ പോക്സോയും 376ാം വകുപ്പും ചുമത്തി ജയിലിലടയ്ക്കുന്നതെന്ന് ഇരകള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഇതിനെതിരേ പൊതുജനം രംഗത്തുവരണമെന്നും ആദിവാസി യുവാക്കള്‍ ആവശ്യപ്പെട്ടു. ആദിവാസി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന നിരവധി കേസുകള്‍ തേച്ചുമായ്ച്ചു കളയുമ്പോഴാണ് ആദിവാസി വിവാഹങ്ങളെ പോക്‌സോയില്‍പ്പെടുത്തി ജീവപര്യന്തം ശിക്ഷിക്കുന്നത്. ജാമ്യത്തിന് നികുതിശീട്ടുപോലും സ്വന്തമായിട്ടില്ലാത്ത ബന്ധുക്കളോട് ആധാരമോ പട്ടയശീട്ടോ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
അതിനാല്‍ ജാമ്യം ലഭിച്ചിട്ടും കുറേക്കാലം ജയിലില്‍ കഴിയേണ്ടിവന്നു. ദരി്രദരും കൂലിപ്പണിക്കാരുമായ തങ്ങള്‍ക്ക് അഭിഭാഷകനെ ഏര്‍പ്പെടുത്താനോ കഴിഞ്ഞില്ലെന്നു യുവാക്കള്‍ പറഞ്ഞു. 2012ല്‍ പാസാക്കിയ പോക്‌സോ നിയമത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത് ആദിവാസികളെപ്പോലെയുള്ള പാര്‍ശ്വവല്‍കൃത ജനതയാണ്.
ആദിവാസികളുടെ പരമ്പരാഗത ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള പോലിസിന്റെയും കോടതിയുടെയും ഇടപെടലാണ് സ്ഥിതിവിശേഷം വഷളാക്കുന്നത്. വിഷയത്തില്‍ ആദിവാസി യുവാക്കളെ സഹായിക്കുന്നതിനായി രൂപീകരിച്ച സാമൂഹിക-മനുഷ്യാവകാശ ്രപവര്‍ത്തകരുടെ കൂട്ടായ്മയുടെ ്രപവര്‍ത്തന ഫലമായി ഏഴു പേര്‍ക്ക് ജാമ്യം നേടിയെടുക്കാന്‍ കഴിഞ്ഞതായി സമിതി കണ്‍വീനര്‍ ഡോ. പി ജി ഹരി പറഞ്ഞു.
ബഹുജന മാര്‍ച്ച് സാമൂഹിക ്രപവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയ്യും. സമിതി ചെയര്‍മാന്‍ അഡ്വ. പി എ പൗരന്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരിയും മനുഷ്യാവകാശ ്രപവര്‍ത്തകയുമായ മീന കന്തസ്വാമി, ഡോ. ആസാദ്, സി കെ ശശീന്ദ്രന്‍, ഗീതാനന്ദന്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സി എ അജിതന്‍ പങ്കെടുക്കും. ഷിബു, വിനോദ്, ബിനു, ശിവദാസന്‍, അഭി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it