പൊള്ളാച്ചി പാതയില്‍ ചരക്കുനീക്കം വര്‍ധിപ്പിക്കുമെന്ന്
BY Sumeera SMR27 Feb 2016 5:26 AM GMT
Sumeera SMR27 Feb 2016 5:26 AM GMT
പാലക്കാട്: നവീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ചരക്കുനീക്കം വര്‍ധിപ്പിച്ചും കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനുമുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് ഡിവിഷന് മാനേജര്‍ ആനന്ദ് പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ത്ഥാടന പാതയായ പാലക്കാട് പൊള്ളാച്ചി റൂട്ടിലെ പഴയ സര്‍വീസുകള്‍ തിരികെ കൊണ്ടുവരും.
കൊച്ചി ചെന്നൈ രാമേശ്വരം റൂട്ടിലെ ചരക്കുനീക്കത്തിന് ഈ പാതയുടെ പ്രാധാന്യം ഏറെയാണ്. കൊച്ചിയില്‍ നിന്നുള്ള കണ്ടെയ്നര്‍ നീക്കം ഏറിയ പങ്കും കൊയമ്പത്തൂര് സേലം വഴിയാണ്. ഇത് പൊള്ളാച്ചി വഴി തിരിച്ചുവിടുന്നതോടെ പാലക്കാട് സേലം റൂട്ടിലെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ കാര്യക്ഷമായി ഓടിക്കാന്‍ സാധിക്കും. പാലക്കാട് മെമു ഷെഡിന്റെ നവീകരണത്തിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മെമു ഷെഡ് നവീകരണം യാഥാര്‍ത്ഥ്യമായെങ്കില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ പകല്‍ മാത്രമാണ് മെമു ഷെഡ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം നിലവിലില്ല. മെമു ഷെഡിന്റെ പരിമിതി മൂലമാണ് ഈറോഡില്‍ പോയി റേക്കുകള്‍ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നത്. നാല് മെമു റേക്കുകളാണ് ഉള്ളത്. മൂന്നെണ്ണം കൂടി ആവശ്യമാണെന്ന് റെയില്‍വേ ബോര്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഇവ കൂടി എത്തിയാല്‍ മലബാറിലേക്ക് കൂടി മെമു ഓടിക്കാനുള്ള നീക്കം നടത്തും. പാലക്കാട് ടൗണ്‍ ഷൊര്‍ണൂര്‍ ബൈപ്പാസ് പാതയ്ക്ക് സ്ഥമേറ്റെടുക്കും. നിലവില്‍ പാലക്കാട് ടൗണ്‍ പാലക്കാട് ജങ്ഷന് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പരിമിതി പരിഹരിക്കുമെന്നും പാലക്കാട് ടൗണ്‍ ഷൊര്‍ണൂര്‍ ബൈപ്പാസ് പാതയ്ക്ക് സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടക പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി ആസൂത്രണം ചെയ്യും. ഒന്നോ രണ്ടോ മാസത്തിനകം സ്ഥലമേറ്റെടുപ്പിനുള്ള നടപടി ആരംഭിക്കും. പത്ത് കോടി രൂപയുടെ നവീകരണമാണ് ഉദ്ദേശിക്കുന്നതെന്നും ആനന്ദ് പ്രകാശ് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT