Alappuzha local

പൊറുതിമുട്ടി കെഎസ്ആര്‍ടിസി-സ്വകാര്യ ബസ് സര്‍വീസുകള്‍

ഏലപ്പാറ: ഏലപ്പാറ-പീരുമേട് റൂട്ടിലെ ജീപ്പുകളുടെ സമാന്തര സര്‍വീസുകള്‍ക്കെതിരേ നടപടിയില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളുടെ സര്‍വീസുകളെ ഇതു ദോഷകരമായി ബാധിക്കുകയാണ്.
ബസ്സുകള്‍ക്ക് മുന്നില്‍ പായുന്ന ജീപ്പുകള്‍ അപകട ഭീഷണിയും സൃഷ്ടിക്കുന്നു. ഏലപ്പാറ, പീരുമേട്, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന ജീപ്പുകള്‍ ബസ്സുകള്‍ എത്തുമ്പോള്‍ പായുകയാണ്.പത്തില്‍പരം ജീപ്പുകളാണ് സമാന്തര സര്‍വീസ് നടത്തുന്നത്.ഇതില്‍ മിക്കവയും അഞ്ച് യാത്രക്കാര്‍ക്ക് പെര്‍മിറ്റുള്ളവയാണ്, ഇത്തരം ജീപ്പുകളില്‍ 15 യാത്രക്കാരുമായാണ് സമാന്തര സര്‍വീസ് നടത്തുന്നത്.
സമാന്തര സര്‍വീസ് നടത്തുന്ന ജീപ്പുകളിലെ െ്രെഡവര്‍മാരും യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല. കാര്‍, സ്വകാര്യ വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ പിഴ ഈടാക്കുന്ന പോലിസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സമാന്തര സര്‍വീസ് വാഹനങ്ങളെ ഒഴിവാക്കുന്നു.
സീറ്റ് ബെല്‍റ്റ് പരിശോധനയില്‍ സമാന്തര സര്‍വീസ് വാഹനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
സമാന്തര സര്‍വീസ് നടത്തുന്ന ജീപ്പുകള്‍ ബസ് സ്‌റ്റോപ്പുകളില്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു, പീരുമേട്-ഏലപ്പാറ റൂട്ടില്‍ യാത്രക്കാരുടെ തിരക്ക് ഉള്ളതിനാല്‍ സമാന്തര സര്‍വീസ് ജീപ്പുകള്‍ക്ക് വന്‍ വരുമാനം ലഭിക്കുന്നതിനാല്‍ ദിവസേന ട്രിപ് ജീപ്പുകളുടെ എണ്ണം കൂടുകയാണ്.
സമാന്തര സര്‍വീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it