Cricket

പൊരുതി വീണ്് ഹൈദരാബാദ്; ബംഗളൂരുവിന് ആശ്വാസ ജയം

പൊരുതി വീണ്് ഹൈദരാബാദ്; ബംഗളൂരുവിന് ആശ്വാസ ജയം
X

ബംഗളൂരു: പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ജയം നിര്‍ണായകമായ മല്‍സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി ബംഗളൂരു. 14 റണ്‍സിനാണ് ഹൈദരാബാദിനെ ബംഗളൂരു മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കെയ്ന്‍ വില്യംസണ്‍ ( 42 പന്തില്‍ 81) അര്‍ധ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കാനായില്ല. മനീഷ് പാണ്ഡെ ( 38 പന്തില്‍ 62) പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് കരുത്തായത് ഡിവില്ലിയേഴ്‌സിന്റെയും (39 പന്തില്‍ 69) മോയിന്‍ അലിയുടെയും (34 പന്തില്‍ 65) അര്‍ധ സെഞ്ച്വറികളാണ്. ഡിവില്ലിയേഴ്‌സ് 12 ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍ മോയിന്‍ അലി ആറ് സിക്‌സും രണ്ട് ഫോറുമാണ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത കോളിന്‍ ഡി ഗ്രാന്റ്‌ഹോമും  (17 പന്തില്‍ 40)  സര്‍ഫറാസ് ഖാനും( 8 പന്തില്‍ 22) ബംഗളൂരു നിരയില്‍ തിളങ്ങി. ഗ്രാന്റ്‌ഹോം നാല് സിക്‌സും ഒരു ഫോറും നേടിയപ്പോള്‍ മൂന്ന് ഫോറും ഒരു സിക്‌സുമായിരുന്നു സര്‍ഫറാസ് ഖാന്റെ സമ്പാദ്യം.ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. മലയാളി താരം ബേസില്‍ തമ്പി നാല് ഓവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.
ജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
Next Story

RELATED STORIES

Share it