kozhikode local

പൊരുതിനില്‍ക്കാന്‍ ആഹ്വാനം ചെയ്ത് സിന്ദാലാഷ്‌

കോഴിക്കോട്:  പെണ്ണിന്റെ മാനവും ജീവനും കവരുന്ന അതിക്രമികളോട് പൊരുതി നില്‍ക്കാനാഹ്വാനം ചെയ്ത് ഐ ജി മിനി യുടെ ഏകാങ്ക നാടകം സിന്ദാലാഷ്(ജീവജഡം). ലോക വനിതാ ദിനത്തോടനുബന്ധിച്ച് പെണ്ണൊരുമ ബീച്ചില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്  നാടകം അവതരിപ്പിച്ചത്. ഫാഷിസത്തിനും പുരുഷാധിപത്യ പ്രവണതകള്‍ക്കുമെതിരേ പൊരുതി നില്‍ക്കാനാഹ്വാനം ചെയ്യുന്ന നാടകം ബീച്ച് ഒാപണ്‍ സ്റ്റേജ് പരിസരത്താണ് അരങ്ങേറയതി.  ഗുജറാത്ത് വംശഹത്യക്കാലത്ത് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ കൂട്ടബലാല്‍ സംഘത്തിനിരയായ ബില്‍ക്കീസ് ബാനുവായും 2013ല്‍ മുംബൈയിലെ ശക്തിമില്‍സ് കൂട്ടബലാല്‍സംഘ ഇര 22 കാരി ഫോട്ടോജേണലിസ്റ്റായും പകര്‍ന്നാട്ടം നടത്തിയ മിനി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഒരു മത, ജാതി, രാഷ്ട്രീയ യജമാനന്റെയും പിന്തുണയില്ലാതെ സ്ത്രീക്ക്  ഭൂമിയില്‍ ജീവിക്കാനാവുമെന്ന് കാണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നാണ് നാടകം അവസാനിച്ചത്. മിനി തന്നെ രചന നിര്‍വ്വഹിച്ച സിന്ദലാഷിന്റെ പ്രഥമ അരങ്ങേറ്റമായിരുന്നു ഇന്നലെ.
Next Story

RELATED STORIES

Share it