thrissur local

പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു

മാള: പൊയ്യ ഗ്രാമപഞ്ചായത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു. നികത്തല്‍ അധികൃതരുടെ ഒത്താശയോടെയെന്ന് ആക്ഷേപം. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഉള്ള ജലത്തെ പോലും ഇല്ലാതാക്കുന്ന തരത്തിലുള്ള നികത്തല്‍ നടക്കുന്നത്.
രണ്ടാം വാര്‍ഡില്‍ പെട്ട നിലമാണ് കഴിഞ്ഞ ദിവസങ്ങളിലായി മണ്ണിട്ട് നികത്തിയിരിക്കുന്നത്. വിവരമറിഞ്ഞതോടെ വില്ലേജ് ഓഫിസില്‍ നിന്ന് നികത്തല്‍ നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കാന്‍ എത്തിയെങ്കിലും ഉടമകള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നോട്ടിസ് നല്‍കാനായില്ല. പരാതി ഉയരുമ്പോള്‍ നോട്ടിസ് നല്‍കുന്നതല്ലാതെ തുടര്‍ നടപടികള്‍ ഒന്നുംതന്നെ ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നികത്തിയ ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ നിയമം ഉണ്ടെങ്കിലും പലപ്പോഴും നടപ്പിലാക്കുന്നില്ല. നിലം നികത്തല്‍ വ്യാപകമാകുന്നതോടെ പരിസരപ്രദേശങ്ങളില്‍ പല ഭാഗത്തും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കടുത്ത വേനലിലും വറ്റാത്ത ഉറവകളില്‍ പോലും ഇപ്പോള്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണ്.തണ്ണീര്‍തടം നികത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it