thrissur local

പൊയ്യ അഗ്രോ ഫുഡ് പാര്‍ക്കിന്  1.25 കോടി രൂപ കൂടി അനുവദിച്ചു

മാള: ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യത്തെ ചക്ക സംസ്‌കരണശാലയായ പൊയ്യ അഗ്രോ ഫുഡ് പാര്‍ക്കിന്റെ നവീകരണത്തിനും പഴവര്‍ഗ്ഗങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള ഭാവി വികസനത്തിനുമായി രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ടി എന്‍ പ്രതാപന്‍ എംഎല്‍എ അറിയിച്ചു.
കൃഷി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ദി കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പറേഷനാണ് പൊയ്യ ഫുഡ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 1.35 കോടി രൂപയോളം ചിലവഴിച്ച് ചക്കയില്‍ നിന്നും എട്ടില്‍പ്പരം വിവിധ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നത്.
ഇതിനാവശ്യമായ മെഷിനറികള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിയും ലഭിച്ചു. പരീക്ഷണ ഉല്‍പ്പാദനം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ത്ഥം ഉദ്ഘാടനം നടത്തും.
പഴവര്‍ഗ്ഗങ്ങളില്‍ കൂടുതല്‍ പോഷകമൂല്യമുള്ള ചക്ക ഉപയോഗശൂന്യമാക്കാതെ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ചക്കയ്ക്ക് പുറമേ പൈനാപ്പിള്‍, മാങ്ങ, പേരക്ക ഉള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായുള്ള പുതിയ പദ്ധതികള്‍ക്കാണിപ്പോള്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നുമുള്ള ഫണ്ട് അനുവദിക്കപ്പെട്ടതെന്നും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it