Kottayam Local

പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ ജന്‍മദിനാഘോഷം 13 മുതല്‍ 19 വരെ

തിരുവല്ല: പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ 140ാം ജന്മദിനം പ്രത്യക്ഷ രക്ഷാ ദൈവസഭ(പിആര്‍ഡിഎസ്) 13 മുതല്‍ 19 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ നടക്കും.  13ന് രാവിലെ ഒമ്പതിന്  പിആര്‍ഡിഎസ് പ്രസിഡന്റ് വൈ സദാശിവന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് അടിമ സ്മാരക സ്തംഭത്തില്‍ പുഷ്പാര്‍ച്ചന നടക്കും. വൈകീട്ട് മുന്നിന് എട്ടുകരസംഗമവും പൊയ്കാ പ്രദിക്ഷണവും.  എട്ടുകര സംഗമം പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 14ന് വൈകീട്ട് ഏഴിന് യുവജനസംഘം. സംഘം പ്രസിഡന്റ് രഞ്ജിത്ത് പുത്തന്‍ചിറ ഉദ്ഘാടനം ചെയ്യും. 15ന് രാത്രി എട്ടിന് മതസമ്മേളനം. കുറിച്ചി അദൈ്വത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10ന് പിആര്‍ഡിഎസ് എംപ്ലോയീസ് ഫോറം പ്രതിനിധി സമ്മേളനം. സഭാ വൈസ് പ്രസിഡന്റ് എം പൊന്നമ്മ ഉദ്ഘാടനം ചെയ്യും. സുരേഷ്‌കുറുപ്പ് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. 11ന് നടക്കുന്ന സെമിനാറില്‍ ഡോ. പി എന്‍ വിജയകുമാര്‍ സംവരണത്തിന്റെ നാനാര്‍ത്ഥവും ഭരണഘടനയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. വൈകീട്ട് നാലിന് നെല്ലാട് ജങ്ഷനില്‍ നിന്നും ശ്രീകുമാര ഗുരുദേവ മണ്ഡപത്തിലേക്ക് ഭക്തിഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം  മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ആദിയര്‍ദീപം പുറത്തിറക്കുന്ന ശ്രീകുമാരഗുരുദേവ ജന്മദിന സപ്ലിമെന്റ് പ്രകാശനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വഹിക്കും. തമിഴ് മക്കള്‍ മുന്നേറ്റ കഴകം പ്രസിഡന്റ് പി ജോണ്‍ പാണ്ഡ്യന്‍ മുഖ്യാതിഥി ആയിരിക്കും. 17ന്  ഉച്ചയ്ക്ക് രണ്ടിന്  പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ ജന്മദിന സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. വൈകീട്ട് അഞ്ചിന് മഹിളാസമാജം മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം സി ജോസഫൈന്‍ മുഖ്യ പ്രഭാഷണം നടത്തും. ഏഴിന് വിദ്യാര്‍ഥി യുവജനസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. 18ന് സന്നിധാനങ്ങളില്‍ ആരാധന, വിവിധ കമ്മറ്റികളുടെ സംയുക്ത യോഗം, ദീപാരാധന. 19ന് രാവിലെ ഗുരുകുല സമിതി ഹൈക്കൗണ്‍സില്‍ സംയുക്ത യോഗം, വൈകിട്ട് അഞ്ചിന് കൊടിയിറക്ക്, 6.30 ന് ദീപാരാധന. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി ചന്ദ്രബാബു, ഖജാന്‍ജി കെ മോഹനന്‍, ജോ. സെക്രട്ടറി കെ ടി വിജയന്‍, ഹൈകൗണ്‍സിലംഗം കെ രാജപ്പന്‍, മീഡിയാ കണ്‍വീനര്‍ വി കെ ചെല്ലകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it