പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥി ജെ രാജേശ്വരിയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ അറിയിച്ചു. ജനകീയസമര പ്രവര്‍ത്തകരെ പിന്തുണയ്ക്കുക എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നത്. പൊമ്പിളൈ ഒരുമ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it