Idukki local

പൊമ്പിളൈ ഒരുമൈയുടെ മൂന്നാറിലെ ഓഫിസ് ഒരുവിഭാഗം താഴിട്ട് പൂട്ടി



മൂന്നാര്‍: പൊമ്പിളൈ ഒരുമൈയുടെ മൂന്നാറിലെ ഓഫിസ് ഒരുവിഭാഗം താഴിട്ട് പൂട്ടിയതായി പരാതി. എം എം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പെമ്പിളൈ ഒരുമൈ രണ്ട് സംഘമായി പിരിഞ്ഞിരുന്നു. ലിസി പ്രസിഡന്റായി ഒരു സംഘവും കൗസല്യ പ്രസിഡന്റായി മറ്റൊരു സംഘവുമായാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തിച്ച് വരുന്നത്. ലിസിയുടെ നേതൃത്വത്തിലാണ് ഓഫിസ് ഏറെക്കാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ എത്തിയ മറ്റൊരു സംഘം പഴയ താഴ് തകര്‍ത്ത് പുതിയ താഴ് സ്ഥാപിക്കുകയായിരുന്നു. ഇതിനുപിന്നില്‍ ആം ആദ്മിപ്പാര്‍ട്ടിയാണെന്നു സൂചനയുണ്ട്.വെള്ളിയാഴ്ചയാണ് ഇത്തരത്തില്‍ താഴ് മാറ്റി സ്ഥാപിച്ചത്. ഇതേ തുടര്‍ന്ന് ലിസിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ പോലിസില്‍ പരാതി നല്‍കി. തങ്ങളുടെ 3000 രൂപ നഷ്ടപ്പെട്ടിട്ടുള്ളതായും പരാതിയില്‍ ഉണ്ട്. അതേ സമയം കൗസല്യയുടെ നേതൃത്വത്തില്‍ ലിസിക്കെതിരെ എഎപി നല്‍കിയ ഫണ്ട് തിരിമറി നടത്തിയതിനും പരാതി നല്‍കിയിട്ടുണ്ട്. മൂന്നാര്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ആംആദ്മി പാര്‍ട്ടിയാണ് വാടകയ്‌ക്കെടുത്ത് നല്‍കിയതെന്നാണ് ഇവരുടെ വാദം. രണ്ട് പരാതികളിലും മൂന്നാര്‍ പോലിസ് അന്വേഷണം നടത്തിവരികയാണ്.
Next Story

RELATED STORIES

Share it