Kottayam Local

പൊന്‍കുന്നം ടൗണില്‍ സീബ്രാലൈന്‍ മാഞ്ഞിട്ട് മാസങ്ങള്‍; അപകട സാധ്യത ഏറുന്നതായി പരാതി



പൊന്‍കുന്നം: ഏറെ വാഹന തിരക്കുള്ള പൊന്‍കുന്നം ടൗണില്‍ ബസ്  സ്റ്റാന്റിന് മുന്‍വശത്തെ സീബ്രാ ലൈന്‍ മാഞ്ഞിട്ട് മാസങ്ങള്‍ . സീബ്രാലൈന്‍ ഇല്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായാണ് പരാതി .വിദ്യാര്‍ത്ഥികളടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ഈ ഭാഗത്തു കൂടി റോഡ്  മുറിച്ചുകടക്കുന്നത് .ദേശീയപാതയിലെ കുഴികള്‍ അടക്കുന്നതിന്റെ ഭാഗമായി റോഡ് ടാര്‍ ചെയ്തപ്പോഴാണ് സീബ്രാലൈനിന്റെ ഒരു ഭാഗം മാഞ്ഞത്. എന്നാല്‍ മാഞ്ഞ ഭാഗത്ത് ലൈന്‍ വരക്കാന്‍ അധികൃതര്‍ തയ്യാറായതുമില്ല.അമിത വേഗതയില്‍ വരുന്ന  വാഹനങ്ങള്‍ പലപ്പോഴും യാത്രക്കാരുടെ അടുത്ത്  എത്തുപ്പോഴെ വെട്ടിച്ച് മാറ്റി കടന്നു പോവുകയാണ് ചെയ്യുന്നത്.എത്രയും വേഗം സീബ്രാലൈന്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് .
Next Story

RELATED STORIES

Share it