malappuram local

പൊന്മുണ്ടം ബൈപാസ്: ഗതാഗത കുരുക്കിന് പരിഹാരം കാണണം-എസ്ഡിപിഐ

തലക്കടത്തൂര്‍: മുടങ്ങി കിടക്കുന്ന പൊന്മുണ്ടം ബൈപാസ് നീട്ടികൊണ്ട് പോകാതെ എത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന്  എസ്ഡിപിഐ ചെറിയമുണ്ടം മേഖല പ്രതിനിധി സഭ ആവശ്യപ്പെട്ടു. ആലിന്‍ചുവട് മുതല്‍ തിരൂര്‍ ടൗണ്‍ വരെ പൈപ്പ് ലൈനിന്റെ പേരില്‍ വെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡ് പുനര്‍നിര്‍മിച്ച് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി സമര പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പ്രതിനിധി സഭ എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. സി എച്ച് ബഷീര്‍, സി സുലൈമാന്‍, അബ്ദുല്ലക്കുട്ടി, മൊയ്തുട്ടി, മന്‍സൂര്‍, ശിഹാബ് മൈലങ്കുളം, എംടി അബ്ദുറഹ്മാന്‍, പി ശിഹാബ്,മുസ്തഫ വൈലത്തൂര്‍  സംസാരിച്ചു.പുതിയ മേഖല ഭാരവാഹികളായി അബ്ദുറസാഖ് കല്ലന്‍ (പ്രസിഡന്റ്്), മന്‍സൂര്‍, അഷറഫ് വൈലത്തൂര്‍ (വൈസ് പ്രസിഡന്റ്്ുമാര്‍), മുസ്തഫ തച്ചോത്ത് (ജനറല്‍ സെക്രട്ടറി), പി കെ മുഹസിന്‍, നിസാര്‍ ബാപ്പു (സെക്രട്ടറിമാര്‍), മുഹമ്മദലി വാണിയന്നൂര്‍ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it