kannur local

പൊന്ന്യമ്പലം-മാക്കുനി റോഡ്; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

തലശ്ശേരി: പൊന്ന്യമ്പലം-മാക്കുനി റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രദേശവാസികളെ ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നാട്ടുകാരുടെ യോഗം തീരുമാനിച്ചു.
വാഹന ഗതാഗതം മാത്രമല്ല കാല്‍നട യാത്രപോലും ദുഷ്‌കരമാവും വിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാശ്യപ്പെട്ട് ആറു മാസം മുമ്പ് നാട്ടുകാര്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
റോഡിന്റെ ദുരവസ്ഥക്ക് ഉടന്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതേ വരെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിരിച്ചില്ല. അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. റോഡ് റീ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാത്ത പക്ഷം റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
കെ അഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ കെ നാരായണന്‍ പ്രസിഡന്റായും പി നിസാര്‍ കണ്‍വീനറായും 19 അംഗ സമര സമിതി രൂപീകരിച്ചു.
ബന്ധപ്പെട്ട എന്‍ജിനീയറെ നേരില്‍ കണ്ട് റോഡിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്താനും തുടര്‍ന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി.—
Next Story

RELATED STORIES

Share it