palakkad local

പൊന്നുവില; മണ്ണ് കടത്തുസംഘം വീണ്ടും സജീവമാവുന്നു

ആനക്കര: അധികൃതര്‍ ഇലക്ഷന്‍ ജോലികളില്‍ മുഴുകിയതോടെ മണ്ണ് കടത്ത് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. ഇതോടൊപ്പം നിലം നികത്തല്‍ കൂടി സജീവമായതിനാല്‍ മണ്ണിന് പൊന്നും വിലയായതോടെയാണ് ഇടവേളയ്ക്കു ശേഷം മണ്ണ് കടത്ത് വര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എടവണ്ണപ്പാറയില്‍ നിന്ന് പട്ടാമ്പി വഴി തൃശൂര്‍, പൊന്നാനി ഭാഗത്തേക്ക് മണ്ണുമായി എത്തിയ ഏഴ് ടോറസ്സുകള്‍ റവന്യൂ അധിക്ൃതര്‍ പിടികൂടിയിരുന്നു. ഞാങ്ങാട്ടിരിയില്‍ നിന്ന് പട്ടാമ്പി ഡപ്പ്യൂട്ടി തഹസില്‍ദാര്‍ കിഷോറും സംഘവും ചേര്‍ന്നാണ് ലോറികള്‍ പിടികൂടിയത്. നിലമ്പൂരില്‍ നിന്ന് മല്‍സ്യം വളര്‍ത്താനായി കുളം കുഴിക്കുന്നതിന്റെ പേരില്‍ മണ്ണ് കടത്തുമ്പോഴാണു ലോറികള്‍ പിടിയിലായത് ഒരു ടോറസില്‍ 15 ടണ്‍ മണ്ണ് കൊണ്ടുപോവാന്‍ അനുമതിയുണ്ടെന്നാണ് പറയുന്നത് എന്നാല്‍ പിടിയിലായ ടോറസുകള്‍ തൂക്കി നോക്കിയപ്പോള്‍ 27 ടണ്‍ തൂക്കമായിരുന്നു ഉണ്ടായിരുന്നത്.
ലോറികളില്‍ നല്ല ഉയരത്തില്‍ മണ്ണ് നിറച്ച് കട്ടിയുള്ള ടാര്‍പ്പായ ഉപയോഗിച്ച് അപകടകരമാം വിധമാണ് ഇവ കടത്തിക്കൊണ്ടു പോകുന്നത്. മല്‍സ്യകൃഷിക്കെന്ന വ്യാജേന കുളം കുഴിച്ചാണ് മണ്ണ് കടത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് മണ്ണ് കടത്ത് പിടികൂടിയതെന്ന് ഡെപ്യൂട്ടി തഹസിദാര്‍ കിഷോര്‍ പറഞ്ഞു. ലോറികള്‍ സബ് കലക്ടര്‍ക്ക് കൈമാറി.
പട്ടാമ്പി വില്ലേജ് ഓഫിസര്‍ സെയ്തു മുഹമ്മദ്, ജീവനക്കാരനായ കൃഷ്ണന്‍ കുട്ടി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നു. നിലമ്പൂരില്‍ നിന്ന് ഒരുടോറസ് മണ്ണ് തൃശൂരില്‍ എത്തിച്ചാല്‍ മുപ്പതിനായിരത്തോളം രൂപയും പൊന്നാനിയില്‍ എത്തിച്ചാല്‍ ഇരുപത്തയ്യായിരം രൂപയും ലഭിക്കുമെന്നു പിടിയിലായവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it