malappuram local

പൊന്നാനി മേഖലയില്‍ ജലസംരക്ഷണ കാംപയിന്‍ ആചരിച്ചു

പൊന്നാനി:”നാളെക്കായ് ഒരു കുടം കരുതി വെക്കാം “ എന്ന പ്രമേയത്തില്‍ പൊന്നാനി മേഖല എസ്‌കെഎസ്എസ്എഫ് വിഖായ ഉപസമിതി നേതൃത്വത്തില്‍ വിവിധ യൂനിറ്റുകളില്‍ ആരംഭിച്ചു. തണ്ണീര്‍ കുടം,പറവകള്‍ക്ക് ഒരിറ്റ് ദാഹജലം,ജലസംരക്ഷണ ബോധവത്കരണം, ജലദിന പ്രതിജ്ഞാ സദസ്സ് എന്നിവ നടന്നു. ദ്വിമാസ കാംപയിന്‍ പദ്ധതികള്‍  മുപ്പത് യൂണിറ്റുകളില്‍ മേഖല  വിഖായ ഉപസമിതി നടപ്പില്‍ വരുത്തും. ഈഴുവത്തിരുത്തിയില്‍ പറവകള്‍ക്ക്  ഒരിറ്റ് ദാഹജലം പദ്ധതി മഖ്ദൂം മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വെളിയംങ്കോട് വെസ്റ്റില്‍ പറവകള്‍ക്ക് ജലസംഭരണി,യൂണിറ്റിലെ 25 വീടുകളില്‍ സ്ഥാപിച്ചു. കെ എം മുഹമ്മദ് സാഹിബിന്റെ വസതിയില്‍ സയ്യിദ് ഇര്‍ഷാദ് ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കുറ്റിക്കാട് പറവകള്‍ ഒരിറ്റ് ദാഹജലം, ജലസംരക്ഷണ പ്രതിജ്ഞ ,തണ്ണീര്‍ കുടം പദ്ധതികള്‍ മഖ്ദൂം മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി കെ റഷീദ് ഫൈസി, അബ്ദുല്ല ഹാജി, നസീര്‍ ഹുദവി, നൗഷാദ് എന്നിവര്‍ സംസാരിച്ചു. ജലദിന പോസ്റ്റര്‍ രചന മല്‍സര വിജയികളെയും ആദരിച്ചു. അയങ്കലത്ത് പറവകള്‍ക്ക് ദാഹജലം, തണ്ണീര്‍ കുടം പദ്ധതികള്‍ നടന്നു. ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അഴീക്കലില്‍ പൊന്നാനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് തണ്ണീര്‍ പുര “ എസ്‌വൈഎസ് മുനിസിപ്പല്‍ പ്രസിഡന്റ് ലുഖ്മാന്‍ ഫൈസി, മേഖല ട്രഷറര്‍ സ്വാലിഹ് അന്‍വരി, ഷര്‍ഹബീല്‍, ഫാറൂഖ് സംസാരിച്ചു.
തൃക്കണാപുരത്ത് കുറ്റിപ്പുറം എംഇഎസ് കോളജ് പരിസരം “തണ്ണീര്‍ പന്തല്‍”ഒരുക്കി. പറവകള്‍ക്ക് ദാഹജലം വീടുകളില്‍ സ്ഥാപിച്ചു തുടങ്ങി. സ്വാലിഹ് അന്‍വരി, മുഹമ്മദലി ഹുദവി, സമദ് ഫൈസി, ഖലീല്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.
തൃക്കാവില്‍ അവറാന്‍ ജുമാ മസ്ജിദിന് മുന്‍വശം “തണ്ണീര്‍ പുര “ സംഘടിപ്പിച്ചു. ചമ്രവട്ടം ക്ലസ്റ്റര്‍ പ്രസിഡന്റ് റഫീഖ് ഖാലിദി ഉദ്ഘാടനം ചെയ്തു.ലുഖ്മാന്‍ ഫൈസി ഉദ്‌ബോധന പ്രസംഗവും ജലദിന  പ്രതിജ്ഞയും ചെല്ലി കൊടുത്തു.ഷബീര്‍ ബാബു ,അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.
കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ കാംപസിലെ ബോയ്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികര്‍ പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കുംമറ്റും ദാഹജലമൊരുക്കി ആചരിച്ചു. കാമ്പസിലെ ബില്‍ഡിങ്ങുകളുടെ മുകളിലും ഗ്രൗണ്ടിലും മറ്റുമായി മണ്‍ചട്ടികളിലും പാത്രങ്ങളിലുമാണ് വിദ്യാര്‍ത്ഥികള്‍ പറവകള്‍ക്ക് ദാഹജലമൊരുക്കിയത്. എല്ലാ ദിവസവും മണ്‍ചട്ടികളില്‍ വെള്ള നിറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .
Next Story

RELATED STORIES

Share it