malappuram local

പൊന്നാനി മാതൃ-ശിശു ആശുപത്രി വികസനത്തിനായി നാലു കോടി അനുവദിച്ചു



പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നാലുകോടി രൂപകൂടി അനുവദിച്ചു. ആശുപത്രി പൂര്‍ണ സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട വികസനത്തിലേക്കായാണ് 4.6 കോടി രൂപ അനുവദിച്ചത്. പൊന്നാനിയിലെ ജനപ്രതിനിധിയായ സ്പീക്കറുടെ ഇടപെടലാണ് ഫണ്ട് അനുവദിക്കാന്‍ കാരണം. ഇതോടെ ആശുപത്രിയിലെ ഒപിയിലേക്കും കിടത്തി ചികില്‍സയ്ക്കും ആവശ്യമായ മുഴുവന്‍ ഉപകരണങ്ങളും വാങ്ങുന്നതിന് ഇപ്പോള്‍ ലഭിച്ച 4.6 കോടി രൂപ ഉപയോഗിക്കും. മുറികള്‍ തിരിക്കുന്ന ജോലി ജനുവരിയോടുകൂടി പൂര്‍ത്തിയാക്കാനും തുടര്‍ന്ന് ഉദ്ഘാടനം നടത്താനും ഇന്നലെ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആശുപത്രിയിലേക്ക് അനുവദിച്ച ഡോക്ടര്‍മാരുടെ സ്‌പെഷ്യാലിറ്റി കേഡര്‍ തസ്തികകളില്‍ പ്രൊബോഷനിലൂടെ നിയമനം നടത്തും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും. യോഗത്തില്‍ ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ ചീഫ് എന്‍ജിനീയര്‍, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ആശ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it