malappuram local

പൊന്നാനി മണ്ഡലത്തില്‍ ഗണിത കേളി അധ്യാപക പരിശീലനത്തിന് തുടക്കം

പൊന്നാനി: വിദ്യാര്‍ഥികളില്‍ ഗണിത പഠനം എളുപ്പമാക്കുകയെന്ന ലക്ഷ്യവുമായി പൊന്നാനി മണ്ഡലത്തില്‍ ‘ഗണിത കേളി’ അധ്യാപക പരിശീലനത്തിന് തുടക്കമായി. കണ്ണൂര്‍ ജില്ലയിലെ െ്രെപമറി വിദ്യാലയങ്ങളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച ഗണിതകേളി ജില്ലയില്‍ ആദ്യമായാണ് പൊന്നാനി മണ്ഡലത്തില്‍ പരിശീലിപ്പിക്കുന്നത്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പരിശീലനം പൊന്നാനിയിലെത്തിയത്. ലൈഫ് ഓറിയന്റഡ് റിയല്‍ എഡ്യൂക്കേഷന്‍ (ലോര്‍) നാണ് പരിശീലകര്‍. പൊന്നാനി മണ്ഡലത്തിലെ എല്‍പി, യുപി വിഭാഗത്തിലെ  തിരഞ്ഞെടുത്ത 27 വിദ്യാലയങ്ങളില്‍ നിന്നായി 55 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും പിന്നീട് രക്ഷിതാക്കള്‍, പിടിഎ., എസ്എംസി., സ്‌കൂള്‍ വികസന സമിതി അംഗങ്ങള്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഗണിത കേളിയിലൂടെ വിദ്യാര്‍ഥികളില്‍ ഗണിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ പറയുന്നു. പൊന്നാനി യുആര്‍സിയില്‍ നടന്ന പരിശീലനത്തില്‍ ലോറിന്റെ വിദഗ്ധരായ പരിശീലകര്‍ ക്ലാസെടുത്തു. സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശബ്‌ന സൈനുദ്ദീന്‍, അസിസ്റ്റന്‍ഡ് പ്രൈവറ്റ് സെക്രട്ടറി ടി ജമാലുദ്ദീന്‍, ഓഫീസ് സ്റ്റാഫ് സുരേഷ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it