malappuram local

പൊന്നാനി നഗരസഭാ കാര്യാലയത്തില്‍ ഹിയറിങ്നടക്കുന്നതിനിടെ യുഡിഎഫ് നേതാക്കള്‍ക്ക് മര്‍ദനം

പൊന്നാനി: പൊന്നാനി നഗരസഭ കാര്യാലയത്തില്‍ നടക്കുന്ന ഹിയറിംഗിനിടെ യുഡിഎഫ് നേതാക്കളെ മര്‍ദ്ദിച്ചതായി പരാതി. പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡ് അഴീക്കലിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായവരെ ഒഴിവാക്കുന്നതിനും, അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനും വേണ്ടി നടക്കുന്ന ഹിയറിംഗിനിടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. മര്‍ദ്ദനത്തില്‍ യുഡിഎഫ് നേതാവ് എം മൊയ്തീന്‍ ബാവ, കൗണ്‍സിലര്‍ എന്‍ ഫസലുറഹ്മാന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റന്നാണ് പരാതി. അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കയറിക്കൂടിയെന്നാരോപിച്ച് യുഡിഎഫ് നേരത്തെ തെരഞ്ഞെടുപ്പു കമ്മീഷനിലും, ഹൈകോടതിയിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഴയ വോട്ടര്‍ പട്ടിക മരവിപ്പിക്കുകയും ആക്ഷേപമുള്ളവര്‍ക്കായി വീണ്ടും ഹിയറിംഗ് നടത്തുകയും ചെയ്തിരുന്നു .എന്നാല്‍ ഒഴിവാക്കാനായി നല്‍കിയ അനര്‍ഹരെ വീണ്ടും പട്ടികയില്‍ നഗരസഭാ സെക്രട്ടറി  ഉള്‍പ്പെടുത്തിയതിനെതിരെ യുഡിഎഫ,് ആര്‍ജെഡിയില്‍ പരാതി നല്‍കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ ഹിയറിംഗില്‍ പരാതിക്കാര്‍ക്ക് വേണ്ടി സിപിഎം പ്രവര്‍ത്തകര്‍ ഹാജരായെന്നും, ഇതിന് നഗരസഭാ സെക്രട്ടറി  ഒത്താശ ചെയ്‌തെന്നും ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് തങ്ങള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായതെന്ന് കൗണ്‍സിലര്‍ എന്‍ ഫസലുറഹ്മാന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് മനപ്പൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണെന്ന് സിപിഎം നേതൃത്വം പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റവര്‍ പൊന്നാനി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it