malappuram local

പൊന്നാനി നഗരസഭയില്‍ നികുതി പരിഷ്‌കരണം ആരംഭിക്കുന്നു



പൊന്നാനി: കാല്‍ നൂറ്റാണ്ടുകളായി  മുടങ്ങി കിടക്കുന്ന വസ്തു നികുതി പരിഷ്‌കരണം നടപ്പിലാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനമായത്. ഇതോടുകൂടി 660 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണമുള്ള വീടുകളെ കെട്ടിട നികുതിയില്‍ നിന്നും ഒഴിവാക്കും. വാര്‍ഷിക മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നികുതി നിശ്ചയിച്ച് പഴയ കെട്ടിടങ്ങള്‍ക്ക് തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി പുന നിര്‍ണയം നടത്തും. കെട്ടിടത്തിന്റെ കാലപഴക്കത്തിനനുസരിച്ച് ചുമത്തുന്ന നികുതിയില്‍ ഇളവ് അനുവദിക്കപ്പെടും. നഗരസഭയുടെ ദൈനംദിന ചെലവുകള്‍ക്കും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തനതു വരുമാനത്തില്‍ കാലോചിതമായ വര്‍ധനവ് വരുത്താന്‍ നികുതി പരിഷ്‌കരണം സഹായകമാകും. നഗരസഭ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് കെട്ടിടങ്ങളുടെ ഇപ്പോഴത്തെ നിജസ്ഥിതി പരിശോധിച്ചാണി നികുതി പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുക.പൊന്നാനി നഗരസഭയുടെ ഡയാലിസിസ് സെന്ററിന്  വാര്‍ഡുതല ധന സമാഹരണം വിജയിപ്പിക്കാനും കൗണ്‍സിലില്‍ തിരുമാനമായി. ജൂണ്‍ 10, 11 തീയ്യതികളിലാണു ഗൃഹ സന്ദര്‍ശനം നടത്തി ധന സമാഹരണം നടത്തുന്നത്. മുഴുവന്‍ കൗണ്‍സിലര്‍മാരും ധനസമാഹരണത്തിനുള്ള രസീതി പുസ്തകം കൈപ്പറ്റി.
Next Story

RELATED STORIES

Share it